വിനോദ സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്ന രണ്ടാംമൈല്‍ വ്യൂപോയിന്റില്‍ പോലീസ് എയിഡ് പോസ്റ്റ് തുറക്കണമെന്നാവശ്യം.

Nov 22, 2024 - 12:16
 0
വിനോദ സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്ന രണ്ടാംമൈല്‍ വ്യൂപോയിന്റില്‍ പോലീസ് എയിഡ് പോസ്റ്റ് തുറക്കണമെന്നാവശ്യം.
This is the title of the web page

മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് രണ്ടാം മൈല്‍ വ്യൂപോയിന്റ്. ദിവസവും നൂറുകണക്കിനാളുകള്‍ ഈ വ്യൂ പോയിന്റില്‍ ഇറങ്ങി കാഴ്ച്ചകള്‍ ആസ്വദിച്ചാണ് യാത്ര തുടരാറ്.ആനച്ചാല്‍ രണ്ടാംമൈല്‍ റോഡ് ദേശിയപാതയില്‍ സംഗമിക്കുന്ന ഭാഗം കൂടിയാണിവിടം.അതു കൊണ്ടു തന്നെ വിനോദ സഞ്ചാര സീസണാരംഭിക്കുന്നതോടെ ഈ പ്രദേശത്ത് വാഹനങ്ങളുടെ വലിയ തിരക്കനുഭവപ്പെടും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിനോദ സഞ്ചാരികളുടെ തിരക്കും വാഹനങ്ങളുടെ തിരക്കും ഒരേ പോലെ അനുഭവപ്പെടുന്ന പ്രദേശമെന്ന നിലയില്‍ രണ്ടാംമൈല്‍ വ്യൂപോയിന്റില്‍ പോലീസ് എയിഡ് പോസ്റ്റ് തുറക്കണമെന്നാണാവശ്യം.തിരക്കേറുന്ന ദിവസങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ ഡ്യൂട്ടിക്കായി നിയോഗിക്കാറുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാഹന തിരക്കേറുന്നതോടെ പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു.ഈ പ്രദേശത്ത് ധാരാളം വഴിയോര വില്‍പ്പനശാലകളുമുണ്ട്.ജീപ്പ് സഫാരിയും പ്രദേശത്തു നിന്നും നടന്നു വരുന്നു.ദിവസവും നൂറുകണക്കിനാളുകള്‍ വന്നു പോകുന്ന ഇടമെന്ന നിലയില്‍ ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ സുഗമമാക്കുന്നതിനായി പോലീസ് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow