ജലവൈദ്യുതി പദ്ധതികളുടെ ഭാഗമായ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് സമീപം വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാടുകള്‍ വെട്ടി നീക്കണമെന്നാവശ്യം
ജലവൈദ്യുതി പദ്ധതികളുടെ ഭാഗമായ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വിവിധയിടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.മഴക്കാലം കഴിഞ്ഞതോടെ ഈ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് സമീപം വലിയ തോതില്‍ പൊന്തക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്ന സ്ഥിതിയുണ്ട്.പലയിടത്തും പൈപ്പുകള്‍ കാണാനാവാത്ത വിധം കാടു മൂടി കഴിഞ്ഞു.കാടു മൂടി കിടക്കുന്നതിനാല്‍ പൈപ്പുകള്‍ ചേരുന്ന ഭാഗത്ത് ഏതെങ്കിലും വിധത്തിലുള്ള ചോര്‍ച്ചകളൊ മറ്റോ ഉണ്ടായാല്‍ ശ്രദ്ധയില്‍പ്പെടുകയില്ലെന്നും ഇക്കാരണത്താല്‍ പെന്‍സ്റ്റോക്കുകള്‍ മൂടി വളര്‍ന്നു നില്‍ക്കുന്ന പൊന്തക്കാട് വെട്ടിനിക്കണമെന്നുമാണ് ആവശ്യം.
ഏതെങ്കിലും സാഹചര്യത്തില്‍ പൈപ്പുകളില്‍ ചോര്‍ച്ച രൂപം കൊള്ളുകയും അത് ശ്രദ്ധയില്‍പ്പെടാതെ പോവുകയും ചെയ്താല്‍ ചോര്‍ച്ച വലുതാകാനുള്ള സാധ്യത കൂടുതലാണ്.പെന്‍സ്റ്റോക്ക് പൈപ്പുകള്‍ കടന്നു പോകുന്ന ഭാഗത്തെ ആകെ കാട് വെട്ടിനീക്കിയാല്‍ കാഴ്ച്ച മറയുന്ന പ്രശ്‌നം പരിഹരിക്കാം.