സെനീബ് പ്രകാശനവും എഴുത്തുകാർക്ക് അനുമോദനവും കട്ടപ്പന ദർശന ഹാളിൽ നടത്തി

Aug 15, 2026 - 19:06
 0
സെനീബ് പ്രകാശനവും എഴുത്തുകാർക്ക് അനുമോദനവും കട്ടപ്പന ദർശന ഹാളിൽ നടത്തി
This is the title of the web page

2025 ലെ സംഗീത നാടക അക്കാദമി നാടക മത്സരം ഉൾപ്പെടെയുള്ള വേദികളിൽ അവതരിപ്പിക്കപ്പെട്ട ദർശനയുടെ നാടകമായ സെനീബിൻ്റെ പുസ്തക രൂപത്തിൻ്റെ പ്രകാശനവും സി ബി എസ് ഇ എട്ടാം ക്ലാസ് മലയാള പുസ്തകത്തിൽ രചനകൾ തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർക്ക് അനുമോദനവും കട്ടപ്പന ദർശന ഹാളിൽ നടത്തി.

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജിജി കെ ഫിലിപ്പ് പുസ്തകം പ്രകാശിപ്പിച്ചു. കവി കെ. ആർ. രാമചന്ദ്രൻ ഏറ്റുവാങ്ങി. എഴുത്തുകാരൻ ജോസ് കോനാട്ട് മുഖ്യ പ്രഭാഷണം നടത്തി.  മോബിൻ മോഹൻ,എം.ജെ.ആൻ്റണി, ജയാ കുറുപ്പ് , ഇ.ജെ.ജോസഫ്, പ്രിൻസ് ഓവേലിൽ, ബാബു പൗലോസ്, വി.എസ്. ദിപു, എം.എ. അഗസ്റ്റിൻ, മാത്യു ജോർജ്, തുടങ്ങിയവർ സംസാരിച്ചു. അഡ്വ. വി എസ് ദീപു അദ്ധ്യക്ഷനായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇ.ജെ.ജോസഫ് രചിച്ച സെനീബ് ഇന്ത്യാ വിഭജനത്തിൻ്റെ കെടുതികൾ ശക്തമായി ആവിഷ്കരിക്കുന്ന നാടകമാണ്. മുതിർന്ന നാടക രചയിതാവും സംവിധായകനുമായ ടി. എം. എബ്രഹാമിൻ്റെ അവതാരികയോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.സാഹിത്യ സദസാണ് പ്രസാധകർ.

What's Your Reaction?

like

dislike

love

funny

angry

sad

wow