എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; കട്ടപ്പന ഗവൺമെന്റ് കോളേജിൽ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം
എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കട്ടപ്പന ഗവൺമെന്റ് കോളേജിൽ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന ആകെയുള്ള 14 സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാത്ത വിജയം സ്വന്തമാക്കി.കട്ടപ്പന ഗവൺമെന്റ് കോളേജിൽ മുഴുവൻ സീറ്റുകളും വിജയിച്ചാണ് എസ്എഫ്ഐ ആധിപത്യം ഉറപ്പിച്ചത്. യൂണിയൻ ചെയർപേഴ്സണായി അശ്വിൻ സനീഷും വൈസ് ചെയർപേഴ്സണായി ടി. എം. ഫാത്തിമ ഹിബയും ജനറൽ സെക്രട്ടറിയായി പി. എസ്. സഞ്ജയ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോളേജ് ക്യാമ്പസിൽനിന്ന് ആരംഭിച്ച ആഹ്ലാദപ്രകടനം കട്ടപ്പന ടൗൺ ചുറ്റി സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടോമി ജോർജ്, കെ. പി. സുമോദ്, ഫൈസൽ ജാഫർ, ജോബി എബ്രഹാം എന്നിവരും എസ്എഫ്‌ഐ നേതാക്കളായ എം. എസ്. ഗൗതം, അരുൺകുമാർ, എം. എസ്. ആരോമൽ, ജയസൂര്യ ജയചന്ദ്രൻ, സിദ്ധാർത്ഥ് സാജു എന്നിവർ സംസാരിച്ചു.

