ഇടുക്കി ജില്ലാലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി

Sep 29, 2026 - 13:28
 0
ഇടുക്കി ജില്ലാലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി
This is the title of the web page

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തിൽ 29, 30, ഒക്ടോബർ 1 തീയതികളിലായിയാണ് കട്ടപ്പന ടൗണ്‍ ഹാളില്‍ പുസ്‌കതോത്സവം നടക്കുന്നത്.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധു ഉദ്ഘാടനംചെയ്തു.വായനയുടെ രീതി മാറിയെങ്കിലുംപ്രസാധകരുടെയും എഴുത്തുകാരുടെയും എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായതെന്ന് വി.കെ മധു പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അബുദാബി ശക്തി പുരസ്ക്കാര ജേതാവ് കെ.റ്റി. രാജീവിനെ യോഗത്തിൽ ആദരിച്ചു.മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് കൗണ്‍സിലിനെയും ലൈബ്രറികളെയും അനുമോദിച്ചു.സെപ്തംബർ 30 ന് കാഞ്ചിയാര്‍ രാജന്റെ കവിതാസമാഹാരം ‘കുട്ടിപ്പട്ടാളം', കെ ടി രാജീവിന്റെ കവിതാസമാഹാരം 'ചരിത്രം ചരിത്രത്തോട് പറഞ്ഞത്' എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം നടക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് ജില്ലയിലെ കവികളും എഴുത്തുകാരും പങ്കെടുക്കുന്ന കവിയരങ്ങും സംഘടിപ്പിക്കും.സംസ്ഥാനത്തെ 100ലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ കുറഞ്ഞനിരക്കില്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ കൗൺസിൽ ആക്ടിംഗ് പ്രസിഡന്റ് ബി.അനൂപ് അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം കൺവീനർ പി.ആർ.രമേശ് കൃഷ്ണൻ ,സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മെറീന ജോൺ , ടി.ആർ . ഹരിദാസ് , ടോമി കൂത്രപ്പള്ളി, വി.വി ഷാജി, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി .എൻ ചെല്ലപ്പൻ നായർ , ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.ബി.ശശി തുടങ്ങിയവർ സംസാരിച്ചു.ഒക്ടോബർ 1 ന് പുസ്തകോത്സവം സമാപിക്കും.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow