ഇരട്ടയാർ - ശാന്തിഗ്രാം പാലത്തിലൂടെ ഒന്നര മാസം പിന്നിട്ടിട്ടും ഗതാഗതം പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

Nov 22, 2024 - 13:34
 0
ഇരട്ടയാർ - ശാന്തിഗ്രാം പാലത്തിലൂടെ 
ഒന്നര മാസം പിന്നിട്ടിട്ടും ഗതാഗതം പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു
This is the title of the web page

സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോ 7 മുതലാണ് ഇരട്ടയാർ ശാന്തിഗ്രാം പാലത്തിലൂടെ ഗതാഗതം നിരോധിച്ചത്. തുടർന്ന് എം എം മണി എം എൽ എ യുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെ പിഡബ്ലുഡി ബ്രിഡ്ജസ് വിഭാഗം ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ചെങ്കിലും മഴ മൂലം ഇടയ്ക്ക് പണി മുടങ്ങി . ഇപ്പോൾ മഴ മാറിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയില്ലെന്ന ആക്ഷേപമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫൗണ്ടേഷൻ കോൺക്രീറ്റിംഗു ഒരു ഘട്ടം കഴിഞ്ഞു. പാലത്തിൻ്റെ കൈവരി നിർമ്മാണവും നടന്നുവരുന്നു. എന്നാൽ രണ്ടോ മൂന്നോ തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി പണി നടത്തുന്നതാണ് നിർമ്മാണം ഇഴഞ്ഞു നീങ്ങാൻ കാരണമെന്നും കരാറുകാരൻ ആവശ്യത്തിന് തൊഴിലാളികളെ എത്തിച്ച് നിർമ്മാണം വേഗത്തിൽ നടത്തുന്നുണ്ടോയെന്ന് പിഡബ്യു ഡി അധികൃതർ ജാഗ്രത പുലർത്തണമെന്നുമാണ് ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്തായാലും ഒരാഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് വാഹനങ്ങൾ കടത്തിവിട്ടില്ല എങ്കിൽ ഇരട്ടയാറിൽ ഏകദിന ഉപവാസവും ടൗണിൽ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധസമരവും നടത്തുമെന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തുംമുറി അറിയിച്ചു. ഇതുവഴി ഗതാഗതം പൂർണ്ണമായി നിരോധിച്ചതിൽ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികളുൾപ്പെടെയുള്ള യാത്രികർ.

 സർവ്വീസ് ബസുകളും ചെറു വാഹനങ്ങളുമെല്ലാം ദീർഘദൂരം വഴി മാറി സഞ്ചരിച്ച് പോകേണ്ട സ്ഥിതിയാണ്. ഇത് ഇരട്ടയാർ, ശാന്തിഗ്രാം സ്കൂളുകളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും കൃഷി, വില്ലേജ് ഓഫീസുകളിലെ ജീവനക്കാരെയും പ്രദേശവാസികളെയും ഏറെ യാത്രാദുരിതത്തിലാക്കുന്നു. അടിയന്തിരമായി അധികൃതർ ഇടപെട്ട് ദ്രുതഗതിയിൽ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് പൊതുജനങ്ങളുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow