സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് ഹാട്രിക് കിരീടം; സ്‌കൂളുകളില്‍ കടകശ്ശേരി ഐഡിയല്‍ ഇഎച്ച്‌എസ്‌എസ് ഒന്നാമത്
സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 231 പോയിന്റുമായി പാലക്കാടിന് ഹാട്രിക് കിരീടം. രണ്ടാമതുള്ള മലപ്പുറത്തിന് 147 പോയിന്റാണുള്ളത്.സ്കൂള്‍ പട്ടികയില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്‌എസ്‌എസ് ആണ് ഒന്നാമത്. മികച്ച പ്രകടനവുമായി കോതമംഗലം മാര്‍ബേസില്‍ രണ്ടാമതെത്തി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിൻ്റാണ് ഐഡിയല്‍ നേടിയത്. നാല് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് മാര്‍ബേസില്‍ നേടിയത്.

