അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നൽകി പീരുമേട് ഗ്രാമപഞ്ചായത്ത്
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നൽകി.കഴിഞ്ഞദിവസം പീരുമേട്ടിൽ അലഞ്ഞുതിരിഞ്ഞ നടന്ന തെരുവുനായ 19 ഓളം പേരെ കടിച്ച സംഭവത്തിൽ തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനാൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി പീരുമേട് ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെപ്പ് നൽകാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത് വരും ദിവസങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് വളർത്തുനയ്ക്കും പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകുവാനും തീരുമാനിച്ചിട്ടുണ്ട്, ഒരു നായയിൽ പേവിഷബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് കൂടുതൽ നായ്കളിലേക്ക് പേവിഷബാധ പടരാതിരിക്കാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ഈ നടപടി.
വിഷബാധ പ്രതിരോധ കുത്തിവെപ്പ് പീരുമേട് മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൻ Dr വിജി, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്റ്റർ, സെകട്ടറി സിയാദ് TE, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.
കോട്ടയത്തുനിന്നും നിന്നും നായ്ക്കളെ പിടികൂടുന്നതിനായി എത്തിയ 6 അംഗ സംഘം മുഴുവൻ വാർഡുകളിലും സംഘം സന്ദർശനം നടത്തി. 80 ഓളം നായ്ക്കൾക്ക് കുത്തിവയ്പ്പ് നൽകി, പരദിവസങ്ങളിലും ഈ പ്രവർത്തനം തുടരുമെന്നും മുഴുവൻ തെരുവുനായ്കളിലും പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകിയെന്ന് ഉറപ്പുവരുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി രമേശ് പറഞ്ഞു.



