ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് സഞ്ചാരികൾക്ക് പരുക്ക്; അപകടം പൂപ്പാറയ്ക്ക് സമീപം
ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് സഞ്ചാരികൾക്ക് പരുക്ക്. പൂപ്പാറയ്ക്ക് സമീപമാണ് ബസ് മറിഞ്ഞത്. തമിഴ്‌നാട്ടിൽ നിന്നും വിനോദ സഞ്ചാരികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം റോഡിൽ തന്നെ മറിയുകയിരുന്നു. മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. വാഹനത്തിൻ്റെ ഡ്രൈവറുടെ തലയ്ക്കാണ് പരുക്ക്. ഇവരെ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

