കുറഞ്ഞ വിലയില്‍ കിടിലന്‍ ലക്ഷ്വറിയുമായി ഇന്ത്യയില്‍ എത്തിയ കാര്‍ണിവലിനെ പിന്‍വലിച്ച് കിയ
കുറഞ്ഞ വിലയില്‍ കിടിലന്‍ ലക്ഷ്വറിയുമായി ഇന്ത്യയില്‍ എത്തിയ കാര്‍ണിവലിനെ പിന്‍വലിച്ച് കിയ. കൊറിയന്‍ നിര്‍മാതാവായ കിയ ഇന്ത്യയില്‍ കാര്‍ണിവലിന്റെ വില്‍പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റില്‍ നിന്നു വാഹനത്തിന്റെ വിവരങ്ങള്‍ ഒഴിവാക്കി. രാജ്യത്തെ വിവിധ ഷോറൂമുകളില്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നതും നിര്‍ത്തി. മുഖംമിനുക്കിയെത്തുന്ന കാര്‍ണിവല്‍ ഇന്ത്യയില്‍ അടുത്ത വര്‍ഷം വില്‍പന ആരംഭിക്കുമെന്നാണ് സൂചനകള്‍. കെഎ 4 എംപിവി എന്ന പേരിലാണ് കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ നാലാം തലമുറ കാര്‍ണിവല്‍ പ്രദര്‍ശിപ്പിച്ചത്. 3 വര്‍ഷമായി രാജ്യാന്തര വിപണികളില്‍ തിളങ്ങുന്ന മോഡലാണ് ഇത്. നിലവിലുള്ള മോഡലിനെക്കാള്‍ വലുപ്പവും ആഡംബരവുമുണ്ട് ഇതിന്. പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും വാഹനത്തിലുണ്ട്.