ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തിൽ പുസ്‌കതോത്സവം; 29, 30, ഒക്ടോബർ 1 തീയതികളിൽ കട്ടപ്പന ടൗണ്‍ ഹാളില്‍
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തിൽ 29, 30, ഒക്ടോബർ 1 തീയതികളിൽ കട്ടപ്പന ടൗണ്‍ ഹാളില്‍ പുസ്‌കതോത്സവം നടക്കും. 29ന് രാവിലെ 10ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധു ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനാകും. റോയി കെ പൗലോസ് എംഎല്‍എ മുഖ്യാതിഥിയാകും. അബുദാബി ശക്തി അവാര്‍ഡ് ജേതാവ് കെ ടി രാജീവിനെ ആദരിക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് കൗണ്‍സിലിനെയും ലൈബ്രറികളെയും അനുമോദിക്കും.
വൈകിട്ട് കലാപരിപാടികള്‍. 30ന് വൈകിട്ട് നാലിന് കാഞ്ചിയാര്‍ രാജന്റെ കവിതാസമാഹാരം ‘കുട്ടിപ്പട്ടാളം', കെ ടി രാജീവിന്റെ കവിതാസമാഹാരം 'ചരിത്രം ചരിത്രത്തോട് പറഞ്ഞത്' എന്നിവ പ്രകാശിപ്പിക്കും. തുടര്‍ന്ന് ജില്ലയിലെ കവികളും എഴുത്തുകാരും പങ്കെടുക്കുന്ന കവിയരങ്ങും നടക്കും. സംസ്ഥാനത്തെ 100ലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ കുറഞ്ഞനിരക്കില്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

