വജ്ര ജൂബിലി ഫെലോഷിപ്പ് ലഹരി വിരുദ്ധ ക്യാമ്പയിൻ; പുരസ്കാര സമർപ്പണവും സമ്മാനദാനവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുരസ്കാര സമർപ്പണവും സമ്മാനദാനവും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു .ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച മികച്ച സ്കൂളുകളിൽ ഒന്നാം സ്ഥാനം ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി.മൂന്നാം സ്ഥാനം ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളും കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളും പങ്കെടുത്തു.