വയനാട്ടിൽ ദുരിത ബാധിതരെ വഞ്ചിച്ച പ്രധാനമന്ത്രിക്ക് മരണമടഞ്ഞവരുടെ ആത്മാക്കൾ പോലും മാപ്പുനൽകില്ലെന്ന് കെ. കെ ശിവരാമൻ

Nov 21, 2024 - 17:39
 0
വയനാട്ടിൽ ദുരിത ബാധിതരെ വഞ്ചിച്ച പ്രധാനമന്ത്രിക്ക് മരണമടഞ്ഞവരുടെ ആത്മാക്കൾ പോലും മാപ്പുനൽകില്ലെന്ന് 
കെ. കെ ശിവരാമൻ
This is the title of the web page

മോദിസർക്കാർ വയനാട്ടിലെ ദുരിതബാധിതരോടു കാട്ടുന്ന അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.വയനാട്ടിലെ മുണ്ടകൈയ്യിലും ചൂരൽ മലയിലും ഉണ്ടായ ദുരന്തത്തിൽ മരണപെട്ടവരുടെ അടുത്ത് ചെന്ന് ഫോട്ടോയെടുക്കാനും പാഴ് വാഗ്ദാനങ്ങൾ നല്കാനും മാത്രമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യാതൊരുവിധ കേന്ദ്ര സഹായവും ലഭ്യമാക്കാത്തത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.യോഗത്തിൽ കട്ടപ്പന സൗത്ത് ലോക്കൽ സെക്രട്ടറി കെ എൻ കുമാരൻ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആർ ശശി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ജെ ജോയ്സ്, സിപിഐ ജില്ലാ കൗൺസിൽ അംഗം തങ്കമണി സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.കെ.എൻ കുമാരൻ, പിജെ സത്യപാലൻ ,രാജൻകുട്ടി, സജി കുന്നുംപുറം, മനു കെ ജോൺ, ആനന്ദ് സുനിൽകുമാർ ,കെ എസ് രാജൻ ,കെ ആർ രാജേന്ദ്രൻ, കെ ആർ സുകുമാരൻ നായർ, തങ്കമണി സുരേന്ദ്രൻ ,സനീഷ്, ഗിരീഷ് , നിഷബിനോജ്,സവിത ബിനു , ബെന്നി മുത്തമാകുഴി, വിജയകുമാരി ,കെ കെ സജിമോൻ ,ഷാൻവി എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow