സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും മരണാനന്തര ചടങ്ങുകൾക്ക് വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കഴിച്ച് ഒരാൾ മരിച്ചു,ഒരാൾ ഗുരുതര അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Nov 21, 2024 - 16:09
 0
സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും മരണാനന്തര ചടങ്ങുകൾക്ക്  വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെ  മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കഴിച്ച് ഒരാൾ മരിച്ചു,ഒരാൾ ഗുരുതര അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
This is the title of the web page

 വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് 39 കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് തുടർന്ന് മരണപ്പെട്ടിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി വണ്ടിപ്പെരിയാർ സ്വദേശികളായ ജോബിൻ, പ്രഭു എന്നിവർ ഉൾപ്പെടെ 5 പേരാണ് കൊണ്ടുവന്നുകൊണ്ടിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇന്ന് വെളുപ്പിന് ഒരുമണിയോടുകൂടി കുമളിയിൽ എത്തിയതോടെ മൃതദേഹവുമായി വന്ന വാഹനം കുമിളിയിൽ നിർത്തുകയും മറ്റ് രണ്ടുപേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു. ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന ജോബിൻ പ്രഭു എന്നിവർ തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് കലർത്തി കഴിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ദേഹാസത അനുഭവപ്പെടുകയും ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സമയം തന്നെ വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിൻ 40 മരണപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്ന പ്രഭു 40 ന് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത നിലയിൽ പ്രവേശിപ്പിക്കുകയാണ്.സുഹൃത്തിന്റെ മരണ അനന്തര ചടങ്ങുകൾക്ക് എത്തിയ ആൾ കൂടി മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷനിലെ നിവാസികൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow