സി എച്ച് ആർ വിഷയം ; ഡിവൈഎഫ്ഐ യുവജന കൂട്ടായ്മ ആരംഭിച്ചു
സിഎച്ച്ആര്‍ വിഷയത്തില്‍ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ യുവജനകൂട്ടായ്മ കട്ടപ്പനയിൽ ആരംഭിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.



