ഇടുക്കി മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിൽ വ്യഷ്ടിപ്രദേശ സംരക്ഷണ സമിതിയുടെ യോഗവും ഏകദിന പരിശീലന പരിപാടിയും നടന്നു
സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രാജാക്കാട് ഗ്രാമപഞ്ചായത്തിൽ വൃഷ്ടി പ്രദേശത്തെ സംരക്ഷണം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കർഷകർ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പൊതു ജനങ്ങൾ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഭൂമി പുനസ്ഥാപിക്കുക,മരുഭുമി വത്ക്കരണം തടയുക,വരൾച്ചയെ പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് രാജാക്കാട് സബ് വാട്ടർ ഷെഡ്, വ്യഷ്ടി പ്രദേശ സംരക്ഷണ സമിതി യോഗം പദ്ധതി വിശദീകണവും ഗുണഭോക്ത്യ പരിശീലന പരിപാടി സഘടിപ്പിച്ചത്.മണ്ണ് സംരക്ഷണ വകുപ്പ് ഇടുക്കി ഓവർസിയർ ജേക്കബ് എം ജെ ക്ലാസ് നയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കിങ്ങിണി രാജേന്ദ്രൻ പഞ്ചായത്ത് അംഗങ്ങളായ കെ പി സുബീഷ്, ബിജി സന്തോഷ്, ബെന്നി പാലക്കാട്, പുഷ്പലത സോമൻ,രാജു,സതി കുഞ്ഞുമോൻ, സുജിത്ത് ടി കെ, കൃഷി ഓഫീസർ സബീന എം എസ് , മണ്ണ് സംരക്ഷണ വകുപ്പ് ജീവനക്കാരായ നോബിൾ ടിവി.മണികണ്ഠൻ പി എന്നിവർ സംസാരിച്ചു.