തിരുവനന്തപുരത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന് ശ്രമം; തട്ടിപ്പ് പൊളിച്ച് നെടുങ്കണ്ടം സ്വദേശിയായ വിദ്യാർത്ഥി അശ്വഘോഷ്
സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന് ശ്രമം. തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുടുക്കാനാണ് ശ്രമം നടന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയിൽ വീഴാതെ വിദ്യാർത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു. നെടുങ്കണ്ടം തൂക്കുപാലം സ്വദേശി അശ്വഘോഷിനെ ആണ് സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത്. മുംബൈ സൈബർ ക്രൈം പൊലീസെന്ന പേരിലായിരുന്നു തട്ടിപ്പിന് ശ്രമം.
ഒരു മണിക്കൂറിലേറെ ഡിജിറ്റൽ അറസ്റ്റിന് തട്ടിപ്പ് സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. തട്ടിപ്പ് സംഘത്തെ ക്യാമറയിൽ പകർത്തിയാണ് വിദ്യാർത്ഥി തട്ടിപ്പ് പൊളിച്ചത്. പിന്നാലെ തട്ടിപ്പ് സംഘം ഫോൺ വിളി അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു.നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ടി സി രാജേഷിൻ്റെയും സിന്ധുവിൻ്റെയും മകനാണ് അശ്വഘോഷ്.മാധ്യമപ്രവർത്തകനായ രാജേഷും കുടുംബവും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കടയിലാണ് താമസം