പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും; ഇടുക്കി മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു
വനംവകുപ്പിന്റെ ഉപദ്രവം ഏറെ നേരിടുന്ന കർഷകരും വ്യാപാരികളും താമസക്കാരും ധാരാളമുള്ള മുണ്ടൻ മുടി, പുളിക്കത്തൊട്ടി, കമ്പകക്കാനം, വണ്ണപ്പുറം തുടങ്ങിയ മേഖലകളിലെ കർഷകരും സംഘടിക്കുകയാണ്.ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷൻ അംഗം അഡ്വക്കേറ്റ് ആൽബർട്ടിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ആലോചനയോഗം മുണ്ടൻമുടി ബാപ്പുജി ലൈബ്രറിയിൽ ചേർന്നത്.
ഡിസംബർ ഒന്നാം തീയതി 12 മണിക്ക് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിപുലമായ സമ്മേളനം നടത്തും.വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം ആ മേഖലയിൽ വനംവകുപ്പിന്റെ ഉപദ്രവങ്ങൾക്ക് ഇരയാകുന്ന മുഴുവൻ കർഷകർക്കും ലഭ്യമാക്കുന്നതിന് വേണ്ട കർമ്മപരിപാടി ആണ് ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനം.
പട്ടയനിരോധനം അടക്കം വെല്ലുവിളികളെ നിയമപരമായും സംഘടിതശക്തിയിലൂടെയും നേരിടുവാൻ സാധാരണക്കാരും കർഷകരും വ്യാപാരികളും ആയ അവിടുത്തെ സമൂഹം തീരുമാനമെടുത്തു കഴിഞ്ഞു. കഞ്ഞിക്കഴിയിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള കർഷക വ്യാപാരി സഖ്യത്തിന്റെ സ്വാധീനവും പിന്തുണയും വണ്ണപ്പുറം മേഖലയിലെ കർഷക വ്യാപാരികൾക്ക് പ്രചോദനമായിട്ടുണ്ട്.