ഇടുക്കിയിൽ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിൽ
ഹൈറേഞ്ചിൽ നിന്നും ചന്ദനം കടത്തുന്നതിൽ പ്രധാന കണ്ണിയായ അങ്കിൾ എന്ന നെടുംകണ്ടം ചോറ്റുപാറ സ്വദേശി കളത്തിൽ ബാബു, രാമക്കൽമേട് തെള്ളിയിൽ ഹസൻ, സന്യാസിയോടയിൽ ചന്ദനം ചെത്തി കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച കേസിൽ ഒളുവിൽ കഴിഞ്ഞിരുന്ന സന്യാസിയോട സ്വദേശി സച്ചു, തൂകുപാലം സ്വദേശികളായ അജികുമാർ, ഷിബു എസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾ മുൻപ് അറസ്റ്റിലായിരുന്നു. സന്യാസിയോടയിലെ ചന്ദന കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘം തുടർ അന്വേഷണം നടത്തുന്നതിനിടെയാണ് ഒളുവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും ബാബുവും ഹസൻ കുഞ്ഞും അറസ്റ്റിലായത്. ചെറു കഷങ്ങൾ ആക്കി കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 55 കിലോ കാതലും കണ്ടെത്തി. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യ സൂത്രധാരനായ ലഗീധരൻ എന്ന കണ്ണൻ ഒളുവിലാണ്. ഇയാൾ അന്യ സംസ്ഥാനത്തേക്ക് കടന്നതയാണ് സൂചന.