ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദ് സുനിൽകുമാറിനെ അഭിനന്ദിക്കുന്നതിനായി എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ അനുമോദന യോഗം ചേർന്നു
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ ആനന്ദ് സുനിൽകുമാറിന് അഭിനന്ദനങ്ങൾ അർപ്പിച്ചാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഇരട്ടയാറിൽ അനുമോദന യോഗം ചേർന്നത്. മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ ജിഷ ഷാജി രാജിവച്ച ഒഴിവലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് അങ്കണത്തിൽ നടന്ന അനുമോദന യോഗം ഹോളിഫാമിലി പള്ളിവികാരി ഫാ ജോസഫ് കൊള്ളിക്കുളവിൽ ഉദ്ഘാടനം ചെയ്തു.
സിപിഎം ഇരട്ടയാർ ലോക്കൽ സെക്രട്ടറി റിൻസ് ചാക്കോ അധ്യക്ഷത വഹിച്ചു. സിപിഐ. ലോക്കൽ സെക്രട്ടറി ബെന്നി മുത്തുമാംകുഴി സ്വാഗതം ആശംസിച്ചു. സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ, കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡൻറ് ഷാജി മഠത്തുംമുറി, മുൻ പഞ്ചായത്തു പ്രസിഡൻ്റ്സി കെ ശശിധരൻ ,ഷിബു സത്യൻ, ഒ ടി ജോൺ, ദിലീപ് ഐക്കര, , അഡ്വ.ജോയ്സ്, കെ.പി. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു.