കട്ടപ്പന പുളിയന്മലയിലെ വിശ്രമകേന്ദ്രവും ശൗചാലയ കോംപ്ലക്സും പൂർത്തിയാകാത്ത കട്ടപ്പന നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി മാർച്ച് നടത്തി
കട്ടപ്പന പുളിയൻമലയിലെ വിശ്രമകേന്ദ്രവും ശൗചാലയ കോംപ്ലക്സും പൂർത്തിയാകാത്ത കട്ടപ്പന നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി മാർച്ച് നടത്തി. കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോബി എബ്രഹാം മാർച്ച് ഉദ്ഘാടനം ചെയ്തു. കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴി എത്തുന്ന ഇതര സംസ്ഥാന തീർഥാടകർക്ക് ഉൾപ്പെടെ പ്രയോജനപ്പെടേണ്ട ഇടത്താവളം പൂർത്തിയാക്കാത്ത നഗരസഭ അനാസ്ഥ കാട്ടുകയാണെന്നും വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും ഭാരവാഹികൾ പറഞ്ഞു.