മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെയും വനംവകുപ്പിന്റെ ജൻ സദിയ ദിവസിന്റെയും ഭാഗമായി കാഞ്ചിയാറില്‍ ശുചീകരണ പ്രവർത്തനവും പൂച്ചെടി നടീലും നടന്നു
കാഞ്ചിയാർ പഞ്ചായത്ത് 5-ാം വാർഡിലെ സമദാ കുടുംബശ്രീ, ഇതൾ ബാലസഭ, ബോധി ഗ്രന്ഥശാല, കോഴിമല വന സംരക്ഷണ സമിതി എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനവും പൂച്ചെടികൾ വെച്ചുപിടിപ്പിക്കലും നടത്തിയത്. പള്ളിക്കവല പേഴുംകണ്ടം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് ശുചീകരണം നടന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെയും വനംവകുപ്പിന്റെ ജൻ സദിയ ദിവസിന്റെയും ഭാഗമായിട്ടാണ് റോഡിലെ കാടുപടലങ്ങൾ വെട്ടിമാറ്റി,വൃത്തിയാക്കിയ സ്ഥലങ്ങളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗം ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രസിഡന്റ് ശോഭന മോഹനൻ,സെക്രട്ടറി ഗീതു ലിജോ, ബാലസംഘം രക്ഷാധികാരികൾ ഗ്രേസികുട്ടി ജോസഫ്, സുനീഷാ ഷാജി, ബോധിഗ്രന്ഥശാല പ്രസിഡന്റ് ജെയിംസ് ജോസഫ്, കാഞ്ചിയാർ രാജൻ, ടി കെ രാമചന്ദ്രൻ, കോലിമല വനസംരക്ഷണസമിതി സെക്രട്ടറി മജോ വി ജെ , പ്രസിഡന്റ് ജയ്മോൻ കോഴിമല, വി ആർ ശശി , തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.