ഇരട്ടയാർ ഗ്രാമപഞ്ചായത്തിനെ ഇനി ആനന്ദ് സുനിൽകുമാർ നയിക്കും
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സി. പി .ഐ യിലെ ആനന്ദ് സുനിൽ കുമാർ സ്ഥാനമേറ്റു . മുന്നണി ധാരണ പ്രകാരം ജിഷ ഷാജി രാജിവച്ചതിനെ തുടർന്നാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 14 ൽ 9 സീറ്റുകൾ നേടി ഇടതുപക്ഷ മുന്നണിയാണ് ഇരട്ടയാർ പഞ്ചായത്തിൽ ഭരണം പിടിച്ചത്. കേരള കോൺഗ്രസ് എം 4 , സി പി എം 3 , സി പി ഐ 2 എന്നിങ്ങനെയാണ് എൽഡിഎഫിലെ കക്ഷിനില. ആദ്യ ടേമിൽ 26 മാസക്കാലം കേരള കോൺഗ്രസ് എമ്മിലെ ജിൻസൺ വർക്കിയായിരുന്നു പ്രസിഡൻ്റ്. രണ്ടാം ടേമിലെ 20 മാസക്കാലമാണ് ജിഷ ഷാജിക്ക് ലഭിച്ചത്.