കട്ടപ്പന നഗരസഭയിൽ വീടുകളിൽ വെള്ളം എത്തിക്കുന്നതിന് 50 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Nov 16, 2024 - 12:17
 0
കട്ടപ്പന നഗരസഭയിൽ വീടുകളിൽ വെള്ളം എത്തിക്കുന്നതിന് 50 കോടി അനുവദിച്ചിട്ടുണ്ടെന്ന്   മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

കട്ടപ്പന പോലീസ് വളവ്  ദീപ്തി എസ് എച്ച്.ജി മേഖലയിൽ 28 ഓളം  കുടുംബങ്ങൾ കുടിവെള്ള ക്ഷാമത്താൽ പ്രതിസന്ധിയിലായിരുന്നു.വിവരം പ്രദേശവാസിയായ സിബി നെച്ചുമണ്ണിൽ മന്ത്രി റോഷി അഗസ്റ്റിനെ അറിയിച്ചു.തുടർന്ന് മന്ത്രി 10 ലക്ഷം രൂപാ പദ്ധതി നവീകരിക്കുന്നതിന് അനുവദിച്ചു.മുൻപ് ഉണ്ടായിരുന്ന കുളത്തിന്റെ ആഴം വർദ്ധിപ്പിച്ച് കല്ല് കെട്ടി സൈഡ് ഓടകൾ സജ്ജമാക്കിയാണ് നിർമ്മാണം പൂർത്തികരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ നിർവഹിച്ചു.കുടിവെള്ള പദ്ധതിയുടെ സമീപത്തെ ഓട നിർമ്മിക്കുന്നതിനും തകർന്ന അപ്പാപ്പൻ പടി റോഡ് നിർമ്മിക്കുന്നതും പ്രദേശവാസികൾ ഒപ്പിട്ട നിവേദനം മന്ത്രിക്ക് നൽകി.കൂടാതെ നഗരസഭയിലെ വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി ഒരുക്കുന്നതിനായി 50 കോടി രൂപ അനുവദിച്ച് കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ കുളത്തിന് സ്ഥലം സംഭാവന നൽകിയ കല്ലൂർമറ്റം കുടുംബത്തെയും കുടിവെള്ള ടാങ്കിന് സ്ഥലം നൽകിയ ആന്റണി വർക്കി ചേലകാട്ടിനേയും, കോൺട്രക്ടർമാരായ അമൽ സി.വി , വിനോദ് മാത്യൂ എന്നിവരെയും പദ്ധതിയുടെ വിജയത്തിനായി പരിശ്രമിച്ച സിബി നെച്ചുമണ്ണിലിന്  പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.യോഗത്തിൽ വാർഡ് കൗൺസിലർ ജോണി കുളംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മനോജ് എം തോമസ്,ടെസിൻ കളപ്പുര, ജോസ് കൊന്നയ്ക്കൽ, പി എസ് മേരി ദാസൻ തുടങ്ങിയവർ സംസാരിച്ചു.ഇറിഗേഷൻ ഉദ്യോഗസ്ഥർ,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow