സ്വകാര്യ റിസോര്‍ട്ട് ഉടമ നിര്‍മ്മിച്ച ഭീമന്‍ കിണര്‍ നികത്തി സമീപമുള്ള കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്
സ്വകാര്യ റിസോര്‍ട്ട് ഉടമ നിര്‍മ്മിച്ച ഭീമന്‍ കിണര്‍ നികത്തി സമീപമുള്ള കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്.ഇടുക്കി ആനച്ചാല്‍ ചിത്തിരപുരത്ത് അയിഷയും കുടുംബവുമാണ് കിണര്‍ നിര്‍മ്മിച്ചതിനെതിരെ പരാതി നൽകിയത്.കിണര്‍ നിര്‍മ്മാണം ഇവരുടെ വീടിന് ഭീഷണിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇത് നികത്തി തല്‍സ്ഥിതിയിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.
വലിയൊരു ദുരന്തത്തെ മുമ്പില്‍ കണ്ടായിരുന്നു ഇടുക്കി ചിത്തിരപുരം സ്വദേശിയായ അയിഷയും കുടുംബവും ജീവിച്ചിരുന്നത്. തങ്ങളുടെ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ ഭീമന്‍ കിണര്‍ നിര്‍മ്മിച്ചതോടെ ഈ കുടുംബത്തിന്റെ ഉറക്കം നഷ്ടമായി.ഈ വിഷയത്തിലാണിപ്പോള്‍ അയിഷക്കും കുടുംബത്തിനും ആശ്വാസമായി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഉണ്ടായത്.കിണര്‍ നിര്‍മ്മാണം കുടുംബത്തിന് ഭീഷണിയാണെന്നും അപകട സാധ്യത നിലനില്‍ക്കുന്നുവെന്നും കണ്ടെത്തിയതോടെ കിണര്‍ നികത്തി തല്‍സ്ഥിതിയിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
വീടിനോട് ചേര്‍ന്ന് ഭീമന്‍ കിണര്‍ നിര്‍മ്മിച്ചതോടെ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത രൂപം കൊണ്ടിരുന്നു.കിണറിന് വലിയ താഴ്ച്ചയുണ്ട്. മഴ പെയ്തതോടെ കിണറ്റില്‍ വെള്ളം നിറഞ്ഞു. അപകടാവസ്ഥയിലുള്ള വീട് ഉപേക്ഷിച്ച് പോകുക എന്നതായിരുന്നു അയിഷയുടെയും കുടുംബത്തിന്റെയും മുമ്പിലുണ്ടായിരുന്ന പോം വഴി. ഇതിനെ തുടര്‍ന്നാണിവര്‍ പരാതി നല്‍കിയത്.ഇതിൻ്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന് ആശ്വാസം നല്‍കി കിണര്‍ നികത്തി അപകട സാധ്യത ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.