കായംകുളം ദേവ കമ്യൂണിക്കേഷൻ്റെ നാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു

Nov 15, 2024 - 07:18
 0
കായംകുളം ദേവ കമ്യൂണിക്കേഷൻ്റെ നാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു
This is the title of the web page

കായംകുളം ദേവ കമ്യൂണിക്കേഷൻ്റെ നാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു.കേളകം മലയാമ്പടിയിൽ വച്ചാണ് അപകടം സംഭവിച്ചത്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. രാത്രി നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. 14 പേരാണ് നാടക സംഘത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 9 പേർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം കെ സി ജോർജിന് മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ദേവ കമ്യൂണിക്കേഷൻ്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow