ഇസ്രയേലില്‍ നിന്ന് തേക്കടി കാണാന്‍ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകള്‍
കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഇസ്രയേലി എന്ന് പറഞ്ഞതോടെ സാധനം തരില്ലെന്നും ഇറങ്ങി പോകാനും കടക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ ഇസ്രയേലി സ്വദേശികള്‍ തൊട്ടടുത്ത കടക്കാരനോട് കാര്യം പറഞ്ഞു. ഇതിനിടെ ഇവരെ ഇവിടെയാക്കി ജ്യൂസ് കുടിക്കാന്‍ പോയ ഓട്ടോറിക്ഷാക്കാരനും എത്തി. പ്രശ്‌നം അറിഞ്ഞ് നാട്ടുകാരും എത്തി . വിനോദ സഞ്ചാരികളോട് മാപ്പു പറയുണമെന്നും ഡ്രൈവറൂം മറ്റു വ്യപാരികളും ആവശ്യപ്പെട്ടു. ഒടുവിൽ കടക്കാര്‍ മാപ്പു പറഞ്ഞതോടെ വിനോദ സഞ്ചാരികൾ പോലീസിൽ പരാതി നൽകാതെ മടങ്ങി.