സീ പ്ലെയിൻ പദ്ധതിയെ പ്രതിസന്ധിയിലാക്കി വനം വകുപ്പിൻ്റെ കത്ത്

Nov 14, 2024 - 16:50
 0
സീ പ്ലെയിൻ പദ്ധതിയെ പ്രതിസന്ധിയിലാക്കി വനം  വകുപ്പിൻ്റെ കത്ത്
This is the title of the web page

സീ പ്ലെയിൻ പദ്ധതിയെ പ്രതിസന്ധിയിലാക്കി വനം വകുപ്പിൻ്റെ കത്ത്. മാട്ടുപ്പെട്ടിയിൽ ജലവിമാനം ഇറങ്ങുന്നത് കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് തടസം സൃഷ്ടിയ്ക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇടുക്കി ജില്ലാ കളക്ടർക്ക് മൂന്നാൾ ഡി എഫ് ഒ കത്തയച്ചത്. മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പദ്ധതിയുടെ ട്രയൽ റണ്ണിന് മുൻപാണ് ആശങ്കകൾ സൂചിപ്പിച്ച് മൂന്നാർ ഡി എഫ് ഓ ഇടുക്കി ജില്ലാ കളക്ടർക്ക് കത്ത് അയച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ആനുമുടി ഷോല, പാമ്പാടുംഷോല ഉദ്യാനങ്ങളോടും കുറിഞ്ഞിമല സാങ്ക്ച്വറിയോടും ചേർന്ന് കിടക്കുന്ന മാട്ടുപ്പെട്ടി ജലാശയം അതീവ പരിസ്ഥിതി മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കത്ത് ചൂണ്ടികാട്ടുന്നു. ആനമുടി ഷോലയിൽ നിന്നും മൂന്നര കിലോമിറ്റർ മാത്രമാണ് മാട്ടുപ്പെട്ടിയിലേക്കുള്ള ആകാശദൂരം. ജലാശയത്തിൽ പതിവായി കാട്ടാനകൾ ഇറങ്ങാറുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംരക്ഷിത വന മേഖലയിലേക്ക് ആനകൾ പതിവായി സഞ്ചരിയ്ക്കുന്നത് മാട്ടുപ്പെട്ടി ജലാശയത്തിലൂടെയാണെന്നും കത്തിൽ പറയുന്നു. സീ പ്ലെയിൻ പോലുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഉണ്ടാവാൻ സാധ്യത ഉള്ള മനുഷ്യ വന്യ മൃഗ സംഘർഷം ഒഴിവാക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും മൂന്നാർ ഡി എഫ് ഒ വ്യക്തമാക്കുന്നു. സീ പ്ലെയിൻ ഇറങ്ങുന്നത് കാട്ടാനകളുടെ സൈര്യ വിഹാരം തടസപ്പെടുത്തിമെന്നാണ് വനം വകുപ്പിന്റെ വാദം.

പുലർച്ചെയും വൈകുന്നേരങ്ങളിലും പതിവായി ആനകൾ ഇവിടെ എത്താറുണ്ട്. സമീപത്തെ ഇൻഡോ സ്വിസ് പ്രോജെക്ടിന്റെ ഭാഗമായ പുൽമേടുകൾ ആനകളുടെ വിഹാര കേന്ദ്രമാണ്. ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പദ്ധതി, വനം വകുപ്പിന്റെ ഇടപെടൽ മൂലം തുടക്കത്തിലേ തടസപ്പെടുമോ എന്ന ആശങ്കയാണ് നിലവിൽ ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow