സുവർണഗിരി അങ്കണവാടിയിൽ ജവഹർ ബാലമഞ്ച് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ശിശുദിന ആഘോഷം സംഘടിപ്പിച്ചു

Nov 14, 2024 - 15:50
 0
സുവർണഗിരി അങ്കണവാടിയിൽ   ജവഹർ ബാലമഞ്ച് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ശിശുദിന ആഘോഷം സംഘടിപ്പിച്ചു
This is the title of the web page

ജവഹർ ബാലമഞ്ച് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ശിശുദിന ആഘോഷം സംഘടിപ്പിച്ചു. സുവർണഗിരി അങ്കണവാടിയിൽ  നടന്ന പരിപാടി കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ പ്രസിഡണ്ട് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ കുട്ടികളുടെ ഭാവി ഭാസുരമാക്കാൻ ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച ഭരണാധികാരി ആയിരുന്നു ജവഹർലാൽ നെഹ്‌റു എന്ന് അദ്ദേഹം പറഞ്ഞു.

ബാലമഞ്ച് ബ്ലോക്ക് പ്രസിഡണ്ട് കെ എസ് സജീവ് അധ്യക്ഷത വഹിച്ചു.കുട്ടികൾക്ക് ഉപഹാരവും മധുരപലഹാരങ്ങളും യോഗത്തിൽ വിതരണം ചെയ്തു. രാഷ്ട്ര ശില്പികളായ നേതാക്കളുടെ വേഷം ധരിച്ച കുട്ടികൾ പരിപാടിക്ക് മിഴിവേകി. നഗരസഭ മുൻ ചെയർപേഴ്സൺ ബീനാ ജോബി, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് ഞാവരക്കാട്ട്, അരുൺകുമാർ കാപ്പുകാട്ടിൽ, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം,നോബിൾ താന്നിവിള, എൻ കെ ഉഷടീച്ചർ, നിമ്മി ജോസിൻ,, ശ്രീക്കുട്ടി മനു തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow