കട്ടപ്പന സബ് ജില്ലാ കലോത്സവ വേദിയിൽ സന്ദർശനം നടത്തി മന്ത്രി റോഷി അഗസ്റ്റിൻ
അയ്യപ്പൻകോവിൽ മേരികുളം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന കട്ടപ്പന സബ് ജില്ലാ കലോത്സവ വേദി മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. ഓഫീസ് റൂമിലെ സന്ദർശക ബുക്കിൽ കലോത്സവത്തിലെ സംഘാടക മികവിനെയും, പ്രവർത്തനത്തെയും കുറിച്ച് എഴുതിയ ശേഷം മന്ത്രി പ്രധാന വേദിയിൽ നടന്ന തിരുവാതിര മത്സരം വീക്ഷിച്ചു.
സ്കൂളിൻ്റെയും നാടിൻ്റെയും പ്രൗഡി ക്കൊത്ത വിധമാണ് കലോത്സവം സംഘടിപ്പിചിരിക്കുന്നതെന്നും, സ്പോർട്ട്സ്മാൻ സ്പിരിറ്റോടെ കലോത്സവം ഏറ്റെടുത്തു നടത്തിയ സംഘാടകരെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മത്സരത്തിൽ വിജയി കളാവുന്നതിനുമപ്പുറം പങ്കെടുക്കുക എന്നതാണ് പ്രാധാനമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസി. ജയ്മോൾ ജോൺസൻ , വൈസ് പ്രസിഡണ്ട് മനു കെ.ജോൺ , ജോമോൻ വെട്ടിക്കാല, എ.ഇ.ഒ യശോധരൻ , സ്കൂൾ പ്രിൻസിപ്പൾ ജോസ് സെബാസ്റ്റ്യൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.




