മൊണ്ടേലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ തൊടുപുഴ സ്മിത ഹോസ്പിറ്റലിനോടൊപ്പം ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മൊണ്ടേലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ കൊക്കോ ലൈഫിന്റെ സാമ്പത്തീക സഹായത്തോടെ AFPRO എന്ന സന്നദ്ധ സംഘടനാ വഴി നടപ്പിലാക്കുന്ന കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലൊപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി തൊടുപുഴ സ്മിത ഹോസ്പിറ്റലിനോടൊപ്പം ചേർന്ന് അറക്കുളം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
AFPRO-യുടെ ജില്ലാതല പ്രൊജക്റ്റ് കോഡിനേറ്റേഴ്സ് ആയ ജിബിൻ തോമസ്, സ്റ്റെഫി എബ്രഹാം, മെറിൻ മാത്യു, അലൻ ജോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ജനറൽ മെഡിസിൻ, ക്യാൻസർ വിഭാഗം,അസ്ഥി രോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം,ഫിസിയോതെറാപ്പി,ഡയറ്റീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് നടത്തിയത്.