കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ആശുപത്രിയിൽ ഒഴിവുള്ള ഇ എൻ റ്റി, പീഡിയാട്രിക്ഷൻ, ജനറൽ സർജൻ, അനസ്തേഷ്യ സർജൻ എന്നീ ഡോക്ടർമാരുടെ ഒഴിവുകളാണ് അടിയന്തിരമായി നികത്തേണ്ടത്.
ഈ ആവശ്യം ഉന്നയിച്ച് ഗവൺമെന്റിന് ഹർജി നൽകുന്നതിനായി കഴിഞ്ഞ ദിവസം മണ്ഡലം കമ്മറ്റി പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തിയിരുന്നു. ഈ ഒപ്പുകൾ അടങ്ങിയ നിവേദനം ആണ് മന്ത്രിക്ക് നൽകിയത്. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, നേതാക്കളായ ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു, ബിജു പോന്നോലി, പൊന്നപ്പൻ അഞ്ചപ്ര, ബെന്നി കൂരിയിൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാരുടെ നിയമനം എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.