അന്താരാഷ്ട്ര പാചക ദിനത്തിനോട് അനുബന്ധിച്ച് പാചക കലയിൽ ദീർഘനാൾ പ്രാവീണ്യം നേടിയ കുമളിയിലെ പാചക വിദഗ്ദ്ധരെ ആദരിച്ചു

അന്താരാഷ്ട്ര പാചകക്കാരുടെ ദിനം 2004 ഒക്ടോബർ 20 തീയ്യതി ലോക പ്രശസ്ത മാസ്റ്റർ ഷെഫും വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന ഡോക്ടർ ബിൽ ഗല്ലാഗർ ആണ് അന്താരാഷ്ട്ര പാചക ദിനത്തിന് രൂപം നൽകിയത്.ഈ വർഷത്തെ അന്താരാഷ്ട്ര പാചകദിനത്തിന്റെ ഭാഗമായി കൊണ്ടോടി ഗ്രീൻവുഡ്‌സ് റിസോർട്സ് തേക്കടി പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചു.കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മാടസ്വാമി ചടങ്ങ് ഉദ്ഘടാനം ചെയ്‌തു സംസാരിച്ചു.
രാമനുണ്ണി .സി.നായർ ജനറൽ മാനേജർ ഗ്രീൻവുഡ്‌സ് റിസോർട്സ് സ്വാഗതമർപ്പിക്കുകയും,കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി എ .മുഹമ്മദ് ഷാജി മുഖ്യ പ്രഭാഷണം നടത്തുകയും,കേരള വ്യാപാര വ്യവസായ ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോോ കാര്യമുട്ടം സന്ദേശം നൽകുകയും ചെയ്തു.
പാചക കലയിൽ ദീർഘനാൾ പ്രാവീണ്യം നേടിയ കുമളി ട്രൈബൽ സ്കൂളിലെ ശ്യാമള.ടി .ജി, (35 വർഷം ) ബിന്ദു (20 വർഷവും), മണിയൻ (40 വർഷം കെ.ടി.ഡി.സി റിട്ടയേർഡ് ചീഫ് കുക്ക് ),സോമൻ .എ.ഡി നഗൻ മന്നാൻകുടി (35 വർഷം റെസ്റ്റോറന്റ് മേഖലയിലും)എം .ശിവ എക്സിക്യൂട്ടീവ് ഷെഫ് ഗ്രീൻവുഡ്‌സ് റിസോർട്സ് (21 വർഷം)എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.ഷെഫ് എം .ശിവ നന്ദി രേഖപ്പെടുത്തി.