കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും കാൽവരിമൗണ്ട് സെൻ്റ് വിൻസൻ്റ് ഡിപോൾ, സെന്റ് ജോർജ് കോൺഫ്രൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 20ന്

Oct 18, 2024 - 18:47
 0
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും കാൽവരിമൗണ്ട് സെൻ്റ് വിൻസൻ്റ് ഡിപോൾ, സെന്റ് ജോർജ് കോൺഫ്രൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 20ന്
This is the title of the web page

കാൽവരിമൗണ്ട് സെൻ്റ് വിൻസൻ്റ് ഡിപോൾ, സെന്റ് ജോർജ് കോൺഫ്രൻസ്, അമല വനിതകോൺഫ്രൻസ് എന്നിവർ ചേർന്ന് കട്ടപ്പന സെന്റ്  ജോൺസ് ആശുപത്രിയുടെ സഹകരണത്തോടെ 20ന്  രാവിലെ 9മുതൽ കാൽവരി എൽപി സ്‌കൂളിലാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നത് . ജനറൽ മെഡിസിൻ, ഇ എൻ റ്റി, ത്വക്ക് രോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, മെമ്മറി ക്ലിനിക്ക്, തൈറോയ്‌ഡ് തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്‌ടർമാരുടെ സേവനമുണ്ടാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രക്തസമ്മർദ്ദം, പ്രമേഹം, പിഎഫ്ട്‌ടി, അസ്ഥിബലക്ഷയ നിർണയം തുടങ്ങിയ പരിശോധനകൾ സൗജന്യമായിരിക്കും. തുടർചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതായിരിക്കും. കാൽവരിമൗണ്ടിന്റെ വിവിധ സ്ഥലങ്ങളിൽ രജിസ്ട്രഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാൽവരി മൗണ്ട് ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് അധ്യാക്ഷനാകും. ക്യാമ്പ് കോ-ഓർഡിനേറ്റർ ജോസ് വർഗീസ് ക്യാമ്പ് വിവരണം നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പഞ്ചായത്തംഗം ചെറിയാൻ കെ.സി കട്ടക്കയം, സെന്റ്റ് വിൻസെന്റിപ്പോൾ  സൊസൈറ്റി പ്രസിഡൻ്റ് സണ്ണി കടുകുംമാക്കൽ തങ്കമണി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈബിച്ചൻ തോമസ്, കാമാക്ഷി പഞ്ചായത്തംഗം റീനാ സണ്ണി മരിയാപുരം പഞ്ചായത്തംഗം സെബിൻ വർക്കി സിസി പ്രതിനിധി മോളി ജോസഫ് പാംബ്ലാനി തുടങ്ങിയവർ സംസാരിക്കും.

മെഡിക്കൽ ക്യാമ്പിന് നേരത്തെ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. നാലു മേഖലകളിലായി രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.വാർത്താസമ്മേളനത്തിൽ ഫാ. ജോബിൻ,ഒഴാങ്കൽ, സ്കകറിയ വർഗീസ് കിഴക്കേൽ, ചെറിയാൻ കെ.സി. കട്ടക്കയം, ജോസ് പുത്തേട്ട്, ജോയി കുളത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow