കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഐടിഐ കോളേജിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഒക്ടോബർ 21 ന്

Oct 18, 2024 - 18:52
 0
കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഐടിഐ കോളേജിന്റെ  പുതിയ കെട്ടിട ഉദ്ഘാടനം ഒക്ടോബർ 21 ന്
This is the title of the web page

 അഞ്ചു പതിറ്റാണ്ടിലധികമായി ഇടുക്കി ജില്ലയുടെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ കുട്ടികൾക്കും സമീപ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികൾക്കും സാങ്കേതിക വൈവിധ്യം പകർന്നു നൽകി,സ്വദേശത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങൾ നേടിക്കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കലാലയമാണ് കട്ടപ്പന ഗവൺമെന്റ് ഐടിഐ. ഇത്തരത്തിൽ ഇടുക്കിയുടെ വികസന കുതിപ്പിൽ കട്ടപ്പന ഗവൺമെന്റ് ഐടിഐയുടെ പങ്ക് നിർണായകമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയുടെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് കട്ടപ്പന ഗവൺമെന്റ് ഐടിഐ സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. ഇതിന്റെ ഭാഗമായി സർക്കാർ ഫണ്ട് ചിലവഴിച്ച് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ജല വിഭവ വകുപ്പ് മന്ത്രി റോഷിഅഗസ്റ്റിൻ അധ്യക്ഷൻ ആകുന്ന ഉദ്ഘാടന യോഗത്തിൽ പൊതു വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.പ്രൊജക്റ്റ്‌ ഡയറക്ടർ എസ് എസ് നമ്പൂതിരി, ട്രെയിനിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് ഐ എ എസ്, എംഎൽഎമാരായ എംഎം മണി, വാഴൂർ സോമൻ, പി ജെ ജോസഫ്, എ രാജ , ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് , മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, തുടങ്ങിയവർ പങ്കെടുക്കും.

 വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ സി എസ് ഷാന്റി, വൈസ് പ്രിൻസിപ്പാൾ പീറ്റർ സ്റ്റാലിൻ ഡബ്ലിയു എ, നഗരസഭ ചെയർപേഴ്സൺ ബീന ടോമി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി ആർ സജി, വാർഡ് കൗൺസിലർ ഷാജി കൂത്തോടിയിൽ, ഐടിഐ സീനിയർ സൂപ്രണ്ട് തിൽഷെദ് ബീഗം ,പി എൻ പ്രസാദ്, ലൂയിസ് വേഴാമ്പതോട്ടം, ലിജോബി ബേബി, വർഗീസ് വെട്ടിയാങ്കൽ, രാജൻ കുട്ടി മുതുകുളം എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow