രാജകുമാരിയിൽ കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ ആക്രമിച്ച കേസ്; 7 പേർ അറസ്റ്റിൽ

Oct 18, 2024 - 18:34
 0
രാജകുമാരിയിൽ കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ ആക്രമിച്ച കേസ്; 7 പേർ അറസ്റ്റിൽ
This is the title of the web page

രാജകുമാരി സ്വദേശി അഭിജിത്ത്(19),ആദിത്യൻ(20), ബെനഡിക്ട്(19),അശ്വിൻ(19), ആദർശ്(21),ജുവൽ(20), കെഹൻ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.രാജകുമാരി എൻഎസ്എസ് കോളജിലെ വിദ്യാർത്ഥിയായ അഭിജിത്തിനെ ലക്ഷദ്വീപ് സ്വദേശിയും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ സൈദ് മുഹമ്മദ് നിഹാലും സംഘവും ചേർന്ന് ഇന്നലെ വൈകിട്ട് കോളേജിന് സമീപം വച്ച് കൈയേറ്റം ചെയ്തിരുന്നു.സീനിയർ വിദ്യാർത്ഥിനിക്ക് ജൂനിയർ വിദ്യാർത്ഥി സന്ദേശം അയച്ചതിനെ തുടർന്നുണ്ടായ തർക്കമാണത്രേ കാരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്നുണ്ടായ വൈരാഗ്യത്താൽ അഭിജിത് കൂട്ടുകാരെ കൂട്ടി സംഘം ചേർന്ന് വ്യാഴാഴ്ച രാത്രി 8.30 ന് രാജകുമാരി പന്നിയാർ ജംഗ്ഷന് സമീപത്തുള്ള ഹോസ്റ്റലിൽ എത്തി സൈദ് മുഹമ്മദിനെ ആക്രമിച്ചു.സൈദ് മുഹമ്മദിനൊപ്പമുണ്ടായിരുന്ന അജയ് എസ്.കൃഷ്ണൻ, ഹരിദേവ് എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റു. ഇവർ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് അടിമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.കോടതി പ്രതികളെ റിമാൻ്റ് ചെയ്‌തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow