വട്ടവടയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നുവെന്ന് പരാതി

Oct 18, 2024 - 15:14
 0
വട്ടവടയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നുവെന്ന് പരാതി
This is the title of the web page

വട്ടവട ചിലന്തിയാര്‍ റോഡ്, പഴത്തോട്ടം വട്ടവട റോഡ്, പഴത്തോട്ടം ചിലന്തിയാര്‍ റോഡ് തുടങ്ങി വട്ടവട ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളാണ് അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ തകര്‍ന്ന് കിടക്കുന്നത്.റോഡുകളുടെ ഈ ശോചനീയാവസ്ഥ വട്ടവടയുടെ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നുണ്ട്.വട്ടവട കാഴ്ച്ചയുടെ മനോഹാരിത തീര്‍ക്കുമ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ വട്ടവടയിലേക്കെത്തുന്ന സഞ്ചാരികളുടെ മനസ്സ് മടുപ്പിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്നതോടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടവരുത്തുന്നു.ഇരുചക്രവാഹനയാത്രികര്‍ ഏറെ സാഹസപ്പെട്ടാണ് ഈ റോഡുകളിലൂടെ യാത്ര ചെയ്യുന്നത്.റോഡുകളുടെ ഈ ദുരവസ്ഥ വട്ടവടയുടെ വിനോദ സഞ്ചാര മേഖലയെ പിന്നോട്ടടിക്കുന്നു.മഴ മാറുന്നതോടെ വട്ടവടയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്രിസ്തുമസ് പുതുവത്സരാഘോഷമെത്തുന്നതോടെ സഞ്ചാരികളുടെ വലിയ തിരക്ക് വട്ടവടയില്‍ അനുഭവപ്പെടും.കഴിഞ്ഞ കുറേക്കാലമായി വട്ടവടയിലെ റോഡുകളുടെ അവസ്ഥ സമാനമാണ്.ഇനിയും വൈകാതെ റോഡുകളുടെ ഈ ദുരവസ്ഥക്ക് പരിഹാരം കാണമെന്നാണ് ആവശ്യം.വട്ടവടയുടെ കാര്‍ഷിക മേഖലയും വിനോദ സഞ്ചാരവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്.വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞാല്‍ സ്‌ട്രോബറി കര്‍ഷകര്‍ക്കുള്‍പ്പെടെ അത് തിരിച്ചടിയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow