തോട്ടം തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ പ്ലാന്റേഷൻ വർക്കിംഗ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ നിൽപ്പു സമരം സംഘടിപ്പിച്ചു

Oct 18, 2024 - 16:00
 0
തോട്ടം തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ പ്ലാന്റേഷൻ വർക്കിംഗ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ നിൽപ്പു സമരം  സംഘടിപ്പിച്ചു
This is the title of the web page

പോബ്സ് കമ്പനി വക വണ്ടി പ്പെറിയാറിലെ വിവിധ എസ്റ്റേറ്റ് ഡിവിഷനുകളിൽ ജോലി ചെയ്തു വരുന്ന താത്കാലിക ജീവനക്കാക്ക് 17 ആഴ്ച്ചയും സ്ഥിര തൊഴിലാളികൾക്ക 2 മാസക്കാല ശമ്പളവും ലഭിക്കാതാവുകയും ലീവ് കാശ് ലഭിച്ചിട്ട് 2 വർഷക്കാലമാവുകയുമാണ്. ഒരു കുടുംബത്തിൽ 2 തൊഴിലാളികൾ ഉണ്ടെങ്കിൽ ഈകുടുമ്പ ത്തന്ലഭിക്കുന്ന മാസവരുമാനം ഏകദേശം ആറായിരം രൂപ മാത്രമാണ്. ഈ വരുമാനത്തിൽ കഴിഞ്ഞു വരുന്ന തൊഴിലാളികൾക്ക്  മറ്റ് ആനുകൂല്യങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ ജീവിതം മുൻപാട്ട് പോകുവാൻ സാധിക്കുകയുള്ളു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തോട്ടം തൊഴിലാളികളുടെ ഈ ആവശ്യങ്ങൾ നിക്ഷേധിക്കുന്ന പോബ്സ് എസ്റ്റേറ്റ് മാനേജ്മെന്റിനെതിരെയാണ് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്ത്വത്തിൽ നിൽപ്പു സമരം സംഘടിപ്പിച്ചത്.പോബ്സ് എസ്റ്റേറ്റ് വക വണ്ടിപ്പെരിയാർ മഞ്ചുമല ഫാക്ടറി പടിക്കൽ നടന്ന നിൽപ്പു സമരത്തിൽ KPW യൂണിയൻ ജന: സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 INTUC കേന്ദ്ര കമ്മറ്റിയംഗം PR അയ്യപ്പൻ സ്വാഗതമാശംസിച്ച നിൽപ്പു സമരം കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ അഡ്വ:ഇബ്രാഹിം കുട്ടി കല്ലാർ ഉത്ഘാടനം ചെയ്തു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകൾ നടക്കേണ്ട ഭരണ നയങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടന്നു വരുന്നതെന്നും ഇബ്രാഹിം കുട്ടികല്ലാർ പറഞ്ഞു.

DCC ജന: സെക്രട്ടറി PA അബ്ദുൾ റഷീദ്. KP W യൂണിയൻ വർക്കിംഗ് പ്രസിഡന്റ് M ഉദയ സൂര്യൻ. NTUC പീരുമേട് റീജണൽ പ്രസിഡന്റ് KA സിദ്ദിഖ്. യൂണിയൻ  ട്രഷറർ ബിജു ദാനിയേൽ .O B  C ജില്ലാ ചെയർമാൻ സന്തോഷ് പണിക്കർ .ദളിത് കോൺഗ്രസ് . ബ്ലോക്ക് പ്രസിഡന്റ് M ശേഖർ .യുണിയൻ വനിതാവിഭാഗം നേതാവ്.മണി മേഖല. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലാക്കൽ തുടങ്ങിയവർ നിൽപ്പു സമരത്തിൽ പ്രസംഗിച്ചു. KPW യൂണിയൻ മേഖലാ സെക്രട്ടറി എം  ഗണേശൻ നന്ദി അറിയിച്ച് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow