കട്ടപ്പനയിൽ കളം പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത വ്യാപാരം

Oct 18, 2024 - 15:07
 0
കട്ടപ്പനയിൽ കളം പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത വ്യാപാരം
This is the title of the web page

ഏതാനും നാളുകൾക്ക് മുൻപ് വരെ കട്ടപ്പന നഗരത്തിൽ അനധികൃത വ്യാപാരം തകൃതിയായിരുന്നു. ഇത് നഗരത്തിലെ വ്യാപാരി സമൂഹത്തെ തന്നെ വലിയ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടു. തുടർന്ന് വ്യാപാരി സംഘടനയുടെ നിരന്തര പരാതികളെ തുടർന്നാണ് നഗരസഭ ഇവ നിരോധിച്ചുകൊണ്ട് നടപടികൾ സ്വീകരിക്കാൻ തുടങ്ങിയത്. അതിനുശേഷവും നിരവധിയായ അനതകൃത വ്യാപാരങ്ങൾ കട്ടപ്പന നഗരം കേന്ദ്രീകരിച്ച് നടന്നുകൊണ്ടേയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എന്നാൽ പരാതികൾ വർദ്ധതികുമ്പോൾ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കുമെങ്കിലും തുടർച്ചയായ അന്വേഷണമോ പരിശോധനയോ നടക്കുന്നില്ല. കട്ടപ്പന നഗരവീഥിതികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അതിഥി തൊഴിലാളികളുടെ വസ്ത്ര വ്യാപാരം നടക്കുന്നത്. ഡൽഹിയിൽ നിന്നും ഇറക്കുമതി ചെയ്ത തുണി സാമഗ്രികൾ വിവിധ തൊഴിലാളികളെ ഏൽപ്പിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് കട്ടപ്പനയിൽ വ്യാപകമാകുന്നത്. പ്രധാന റോഡിലൂടെയും വീടുകൾ അധികമുള്ള മേഖലകൾ കേന്ദ്രീകരിച്ചുമാണ് വിൽപ്പന നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇത്തരത്തിലെ അനധികൃത വ്യാപാരം വ്യാപാരം നഗരത്തിലെ വ്യാപാരികൾക്ക് വലിയ പ്രഹരം ഏൽപ്പിക്കുന്നു. അനധികൃത വ്യാപാരങ്ങൾ സജീവമായതോടെ ഈ വിഷയം നഗരസഭ ക്ലീൻ സിറ്റി മാനേജരെ വിളിച്ച് അറിയിച്ചിട്ടും വേണ്ടത്ര ഗൗരവം കാര്യത്തിൽ കാണിച്ചില്ല. സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോൾ കാര്യം വ്യക്തമാക്കണമെന്ന് അവകാശപ്പെടുന്ന നഗരസഭ അധികൃതർ തന്നെയാണ് ഇത്തരത്തിൽ മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കുന്നതെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.

 ഒരാഴ്ച മുമ്പ് കട്ടപ്പന കുന്തളം പാറ റോഡ് ഉൾപ്പെടെയുള്ള മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കച്ചവടം നടത്തിയിരുന്നു. നഗരസഭയുടെ സ്ക്വാഡ് അടക്കം സജീവമാവാത്ത സാഹചര്യത്തിൽ നിരവധി പ്രതിഷേധങ്ങളാണ് വ്യാപാരികൾ നടത്തിയത്. നഗരസഭയുടെ സമീപനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ തന്നെയാണ് നഗരസഭ വീണ്ടും ഇക്കാര്യത്തിൽ അനാസ്ഥ തുടരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow