കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യം ഉയർത്തി പ്രതിഷേധ സംഗമം നടത്തി

Oct 16, 2024 - 18:23
Oct 16, 2024 - 19:33
 0
കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്ന  ആവശ്യം ഉയർത്തി പ്രതിഷേധ സംഗമം നടത്തി
This is the title of the web page

 കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യം ഉയർത്തിയാണ് കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തിയത്. ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് ഗാന്ധിസ്ക്വയറിൽ സംഗമം നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കേരളത്തിലെ സാമൂഹിക രംഗത്തും ഉദ്യോഗസ്ഥരംഗത്തും ഈ ഗവർമെന്റും ഈ ഗവൺമെന്റിനെ ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കുന്ന നടപടി കേരള സമൂഹത്തിന് വലിയ അപകടകരമായയി മാറുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നവീൻ ബാബുവിന്റെ ആത്മഹത്യാ എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളമാക്കൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, മറ്റ് നേതാക്കളായ ജിതിൻ ഉപ്പുമാക്കൽ, പ്രശാന്ത് രാജു, ഷമേജ് കെ ജോർജ്, റൂബി വേഴാമ്പതോട്ടം, കെ എസ് സജീവ് , പി എസ് മേരി ദാസൻ , ജോസ് ആനക്കല്ലിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പ്രതിഷേധ പരിപാടിയിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..

What's Your Reaction?

like

dislike

love

funny

angry

sad

wow