ഉപ്പുതറ സി എച്ച് സി യുടെ പദവി നഷ്ടമായതിന് താൽകാലിക പരിഹാരം

Oct 16, 2024 - 18:28
 0
ഉപ്പുതറ സി എച്ച് സി യുടെ പദവി നഷ്ടമായതിന് താൽകാലിക പരിഹാരം
This is the title of the web page

ഉപ്പുതറ സി എച്ച് സി യുടെ പദവി നഷ്ടമായതിന് താൽകാലിക പരിഹാരം. സംസ്ഥാനത്ത് പദവി നഷ്ടമായ 152 സി എച്ച്സി കളുടെയും പുന:ക്രമീകരണ നടപടികൾ സർക്കാർ മരവിപ്പിച്ചു. അനൂപ് ജേക്കബ്ബ് എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതാണ് പഴയ സി എച്ച് സികൾക്ക് പുതുജീവൻ ലഭിച്ചത്.പുതിയ പ്രൊപ്പോസലുകൾ നൽകാനും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉപ്പുതറ സി എച്ച് സി യിൽ പ്രതിസന്ധി ഉടലെടുത്തിട്ട് ഒരാഴ്ച കഴിഞ്ഞു. ഉപ്പുതറ സി എച്ച് സി യുടെ പദവി നഷ്ടമായതിനെതിരെ വിവിധ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുകയും നിരവധി സമരങ്ങൾക്ക് ഉപ്പുതറ സി എച്ച് സി വേദിയാവുകയും ചെയ്തു. ഉപ്പുതറ സി എച്ച് സി യുടെ പഴയ പ്രതാപം നിലനിർത്താൻ തുടർസമരങ്ങൾക്ക് രൂപം നൽകുകയും ആക്ഷൻ കൗൺസിലിന് രൂപം നൽകുകയു ചെയ്തു. നടപടിയിൽ ബ്ലോക്ക പഞ്ചായത്ത് പ്രതിക്കൂട്ടിലാവുകയും ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എൻ എച്ച് എം ൻ്റെ ചട്ട പ്രകാരം ഉദ്യോഗസ്ഥ തലത്തിലുള നീക്കമാണ് ഉപ്പുതറ ആശുപത്രി അടക്കം കേരളത്തിലെ 152 സി എച്ച് സികൾക്ക് തിരിച്ചടിയായത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ നിർദ്ദേശപ്രകാരമാണ് സി എച്ച് സി കൾക്ക് പദവി നഷ്ടപ്പെട്ടതെന്നും ആരോപണം ഉയർന്നിരുന്നു ഇതിനിടയിലാണ് അനൂപ് ജേക്കബ്ബ എം എൽ എ നിയമ സഭയിൽ സബ്മിഷൻ ഉന്നയിച്ചത്.

ഇതേ തുടർന്ന് നടപടി മരവിപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. നിയമസഭാ തീരുമാനം വന്ന ശേഷം തുടർ നടപടി മതിയെന്നാണ് ഉത്തരവിൽ പറയുന്നത്. പുതിയ പ്രൊപ്പോസൽ നൽകാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മരവിപ്പിച്ച ഉത്തരവ് വന്നതോടെ ഉപ്പുതറ സി എച്ച്സി ഉൾപ്പെടെ 152 സി എച്ച്സി കൾക്കും പുതുജീവൻ കൈ വന്നിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow