ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ ചേർന്ന കമ്മറ്റിയിൽ 17 അജണ്ടകൾ ചർച്ച ചെയ്തു

Oct 16, 2024 - 17:28
 0
ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ ചേർന്ന കമ്മറ്റിയിൽ 17 അജണ്ടകൾ ചർച്ച ചെയ്തു
This is the title of the web page

ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന കമ്മറ്റിയിൽ പ്രധാനമായും തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനും , ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും , ശാന്തി ഗ്രാം പാലം അടച്ച സാഹചര്യത്തിൽ ഇരട്ടയാർ - ഇരട്ടയാർ നോർത്ത് റോഡിൽ സമാന്ത ഗതാഗതത്തിനായി അടിയന്തിര സാഹചര്യത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത് അംഗീകരിക്കുന്നതിനും തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൊതുകുടിവെള്ള ടാപ്പുകളുടെ വെള്ളക്കര ഇനത്തിൽ നാൽപ്പത്തി അഞ്ചു ലക്ഷത്തി രണ്ടായിരത്തി തോണ്ണൂറ്റി ഏഴ് (4502797 ) രൂപായുടെ കുടിശ്ശിക അടക്കുന്നത് സംബന്ധിച്ച് കേരളാ വാട്ടർ അതോരിറ്റി നൽകിയ ഡിമാന്റ് നോട്ടീസ് പരിഗണിക്കേണ്ടതില്ലെന്നും കമ്മറ്റി തീരുമാനിച്ചു.PWD റോഡ് സൈഡിൽ അപകട ഭീഷണി ഉയർത്തി നില്ക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതിനും കമ്മറ്റി തീരുമാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow