കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഐസിയു ആംബുലൻസ് ലേലത്തിന്

Oct 15, 2024 - 11:15
 0
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഐസിയു ആംബുലൻസ് ലേലത്തിന്
This is the title of the web page

കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻറെ ഉടമസ്ഥതയിലുള്ള KL06G 7352 നമ്പർ ആംബുലൻസ് വാഹനം (ICU ഉപകരണങ്ങൾ ഉൾപ്പെടെ) നിലവിലുള്ള അവസ്ഥയിൽ ലേലം /ക്വട്ടേഷൻ ചെയ്തു നൽകുന്നതാണ്. ICU ഉപകരണങ്ങൾ ഉൾപ്പെടെ വാഹനത്തിന് 1200000/-രൂപ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ളതാണ്. ലേലത്തിൽ/ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 25000/-രൂപ നിരത ദ്രവ്യമായി ബാങ്കിൽ അടയ്ക്കേണ്ടതാണ്, മുദ്രവച്ച ക്വട്ടേഷനുകൾ നിരത ദ്രവ്യം അടച്ചതിന്റെ രസീത് സഹിതം 22-10-2024 തീയതി 11:00AM -നകം ബാങ്കിന്റെ ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

അന്നേദിവസം 12:00PM-ന് ലേലം നടത്തുന്നതും അതിനുശേഷം ക്വട്ടേഷൻ സമർപ്പിച്ചവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷൻ തുറന്നു പരിശോധിക്കുന്നതും, ലേലത്തേക്കാൾ ഉയർന്ന നിരക്ക് ക്വട്ടേഷനിൽ രേഖപ്പെടുത്തിയവർ ഉണ്ടെങ്കിൽ അവർക്ക് താൽക്കാലികമായി ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു നൽകുന്നതുമാണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നവർ ലേലം/ക്വട്ടേഷൻ ഉറപ്പിച്ച തുകയുടെ 10% (ജി.എസ്.ടി ഉൾപ്പെടെ) നിരതദ്രവ്യം കിഴിച്ചുള്ള തുക അപ്പോൾ തന്നെ ബാങ്കിൽ അടയ്ക്കേണ്ടതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബാക്കി വരുന്ന മുഴുവൻ തുകയും 7 ദിവസത്തിനകം അടച്ചുതീർക്കേണ്ടതാണ്. മേൽപ്പറഞ്ഞ ലേലം/ ക്വട്ടേഷൻ തീയതി ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയത്ത് തന്നെ നടത്തുന്നതാണ്. ലേലം/ക്വട്ടേഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 

    

What's Your Reaction?

like

dislike

love

funny

angry

sad

wow