ചൊക്രമുടിയിലെ വിവാദ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കും

ചൊക്രമുടിയിലെ വിവാദ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കും. ഭൂമി വാങ്ങിയ 28 പേർക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നൽകി.പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് ഈ മാസം 21 ന് വീണ്ടും വിചാരണ നടത്തും.ചൊക്രമുടിയിലെ വിവാദ ഭൂമി വാങ്ങിയ 49 പേർക്കാണ് റവന്യു വകുപ്പ് രേഖകളുടെ പരിശോധനക്കായി ഹാജരാകാൻ നോട്ടീസ് നൽകിയത്. ഇതിൽ 33 പേർ ദേവികുളം സബ് കളക്ടർക്ക് മുന്നിൽ ഹാജരായി.
പരിശോധനയിൽ, പട്ടയ ഫയലിലും അനുബന്ധ രേഖകളിലും അപാകതകൾ കണ്ടെത്തി. പട്ടയ വ്യവസ്ഥകളും ലംഘിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പട്ടയവും തണ്ടപ്പേരും റദാക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യു വകുപ്പിൻ്റെ തീരുമാനം.രേഖ പരിശോധനക്ക് ഹാജരായവർക്ക് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്. പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് ഈ മാസം 21 ന് വിചാര നടത്തും.
1965 മുതൽ 70 വരെയുള്ള കാലഘട്ടത്തിലാണ് ചൊക്രമുടിയിൽ 14 ഏക്കർ 69 സെൻ്റ് ഭൂമിക്ക് പട്ടയം അനുവദിച്ചത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നൽകണമെങ്കിൽ ഈ ഭൂമിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കൃഷി ചെയ്യുകയോ വീടുവച്ച് താമസിക്കുകയോ വേണമെന്ന മാനദണ്ഡം മറികടന്നാണ് ഇവിടെ പട്ടയം നൽകിയതെന്നാണ് വിവരം. ഇതിൻ്റെ ആദ്യപടിയായാണ് രേഖകളുടെ പരിശോധന നടന്നത്.