കേരളത്തിലെ പ്രമുഖ ബസ് സര്‍വ്വീസുകളിലൊന്നായ കൊണ്ടോടി മോട്ടോഴ്സിലെ ജീവനക്കാരുടെ സംഗമം നവംബര്‍ 24ന്
കൊണ്ടോടി മോട്ടോഴ്സില്‍ ജോലി ചെയ്ണിരുന്ന മുന്‍കാല ജീവനക്കാരുടെയും ഇപ്പോള്‍ ജോലി ചെയ്തു വരുന്നവരുടെയും ഒത്തുചേരലാണ് കൊണ്ടോടി മോട്ടോഴ്സ് സ്നേഹ സംഗമം 2024 എന്ന പേരില്‍ സംഘടിപ്പിച്ചിയിക്കുന്നത്.കോട്ടയം കേന്ദ്രീകരിച്ച് ഹൈറേഞ്ചിലെ വിവിധ മേഖലകളിലെയ്ക്കും പത്തനംതിട്ട ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലേയ്ക്കും ഏറ്റവും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തിയിരുന്നത് കൊണ്ടോടി മോട്ടോഴ്സാണ്.
നവംബര്‍ 24 ഞായറാഴ്ച രാവിലെ 11.30 ന് കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന സ്നേഹ സംഗമം കൊണ്ടോടി മോട്ടോഴ്സ് സ്ഥാപകന്‍ ടോം തോമസ് ഉദ്ഘാടനം ചെയ്യും.കൊണ്ടോടി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ രാഹൂല്‍ ടോം മുഖ്യാതിഥി ആയിരിക്കും.നിരവധി തൊഴിലാളികളും സ്നേഹ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഷിജുതോമസ് ഉള്ളുരുപ്പില്‍ , പ്രസാദ് വിലങ്ങുപാറ , അനീഷ് K K എന്നിവര്‍ അറിയിച്ചു.