സീനിയർ ചേമ്പർ ഇന്റർനാഷണൽ തേക്കടി ലീജിയന്റെ നേതൃത്വത്തിൽ നാഷണൽ പ്രസിഡന്റിന്റെ ലീജിയൻ വിസിറ്റ്, കൾച്ചറൽ പ്രോഗ്രാം,, റീജണൽ കോൺ കോഴ്സ് എന്നീ പ്രോഗാമുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

ലോകമെമ്പാടുമുള്ള 20 ഓളം രാജ്യങ്ങളിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളുമായി അവരുടെ കഴിഞ്ഞ 27 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് സീനിയർ ചേമ്പർ ഇന്റർനാഷണൽ . 2020-ലാണ് സീനിയർ ചേമ്പർ ഇന്റർനാഷണൽ തേക്കടിലീജിയൻ സ്ഥാപിതമാവുന്നത് ഈ കാലയളവിൽ നിരവധിയായ സാമൂഹിക സന്നദ്ധ സാംസ്കാരിക സേവന പ്രവർത്തനങ്ങൾ തേക്കടിയിൽ പീരിമെടുത്താലൂക്കിൽ സംഘടിപ്പിച്ചു വന്നിരുന്നു .
സംഘടനയുടെ ഇത്രയും കാലത്തെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദിദിന പരിപാടികൾ സംഘടിപ്പിക്കുന്നത്. നവമ്പർ 22 ന് സീനിയർ ചേമ്പർ ഇന്റർനാഷണൽ ന്റെ ദേശീയ പ്രസിഡന്റിന്റെ തേക്കടി ലീജിയൻ സന്ദർശനവുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി ആദ്യദിന പരിപാടികൾ നടക്കുമെന്ന് സീനിയർ ചേമ്പർ ഇന്റർനാഷണൽ നാഷണൽ വൈസ് പ്രസിഡണ്ട് അജിമോൻ കെ വർഗീസ് പറഞ്ഞു.
നവംബർ 23ന് സീനിയർ ചേമ്പർ ഇന്റർനാഷണൽ തേക്കടി ലീ ജിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിക്കും. നവംബർ 24ന് പ്രധാന പരിപാടിയായ റീജിനൽ കോൺകോഴ്സ് തേക്കടി റേയിഞ്ചർ വുഡ് റിസോർട്ടിൽ വച്ച് നടക്കുമെന്നും സിനർ ചേമ്പർ ഇന്റർനാഷണൽ തേക്കടി ലീജിയൻ പ്രോഗ്രാം ഡയറക്ടർ MS നൗഷാദ് അറിയിച്ചു.
സീനിയർ ചേമ്പർ ഇന്റർനാഷണൽ തേക്കടി ലിജിയൻ വനിതാ വിഭാഗത്തിന്റെ തിരുവാതിര. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയും കൾച്ചർ പ്രോഗ്രാമിൽ സംഘടിപ്പിക്കും വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന കൾച്ചറൽ പ്രോഗ്രാം തേക്കടി റെയിഞ്ച് ഓഫീസർ സിബി മാത്യു ഉദ്ഘാടനം ചെയ്യും നവംബർ 24ന് നടക്കുന്ന റീജിയണൽ കോൺകോഴ്സിൽ കേരള തമിഴ്നാട് കർണാടക ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 250 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
സീനിയർ ചേമ്പർ ഇന്റർനാഷണൽ തേക്കടി ലീജിയൻ ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നാഷണൽ വൈസ് പ്രസിഡണ്ട് അജിമോൻ കെ വർഗീസ്, ലിജിയൻ പ്രസിഡണ്ട് T S ലാലു, ട്രഷറർ ജിജി പടിയറ, പ്രോഗ്രാം ഡയറക്ടർ എം എസ് നൗഷാദ് എന്നിവർ പങ്കെടുത്തു.