യുഡിഎഫ് ഇടുക്കി ജില്ലാ കൺവെൻഷൻ ചെറുതോണിയിൽ നടന്നു
ജില്ലയിലെ ഭൂപ്രശ്നങ്ങളും ,വന്യമൃഗ ആക്രമണങ്ങളും ഉൾപ്പെടെ നിരവധിയായ പ്രതിസന്ധികൾ ജനങ്ങൾ അനുഭവിക്കുമ്പോഴും സർക്കാർ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തസാഹചര്യത്തിലാണ് യുഡിഎഫ് ഇടുക്കി ജില്ലാ കൺവെൻഷൻ ചേർന്നത്. ചെറുതോണി ഗ്രീൻലാൻഡ് തീയറ്ററിൽ ചേർന്ന കൺവെൻഷൻ യുഡിഎഫ് സംസ്ഥാന ചെയർമാൻ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.
പിണറായി സർക്കാരിൽ നിന്നും ഇടുക്കി ജനതയ്ക്ക് അനുകൂലമായനിലപാടുകൾ ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് എം എം ഹസ്സൻ പറഞ്ഞു. ജില്ല ചെയർമാൻ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. വിവിധ ഘടകകക്ഷി നേതാക്കളായ പ്രൊഫസർ എം ജെ ജേക്കബ്, കെ എം എ ഷുക്കൂർ, സെബാസ്റ്റ്യൻ വിളക്ക് കുന്നേൽ, കോൺഗ്രസ് നേതാക്കളായ റോയി കെ. പൗലോസ് അഡ്വ. ജോയ് തോമസ് അഡ്വ. ഇ എം ആഗസ്തി, എ.പി ഉസ്മാൻ, തോമസ് രാജൻ, ഇന്ദു സുധാകരൻ, ഷൈനി സജി ഉൾപ്പെടെ നിരവധിപേർ സംസാരിച്ചു.നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രകടനവും ചെറുതോണിയിൽ നടന്നു.