കെ എസ് ടി എ 34-ാമത് ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘാടകസമിതി രൂപീകരണം നടന്നു
കാലങ്ങളായി തലചായ്ക്കാനിടമില്ലാതെ ദുരിതം അനുഭവിച്ചു വന്ന ആയിരക്കണകിനാളുകളുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന പദ്ധതിക്കാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഇന്ന് തുടക്കമിട്ടിരിക്കുന്നത്. ബ്ലോയിൻ്റെ പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി 1587 വീടുകളുടെ നിർമ്മാണത്തിനുള്ള അനുമതിയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിട്ടുള്ളത്.
പദ്ധതിഗുണഭോക്താക്കളുടെ ഒരു പ്രത്യേക സംഗമ പരിപാടി തടിയംപാട് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് യോഗം ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് സിബിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീർ പദ്ധതി വിശദീകരിച്ചു.
മറ്റ് അംഗങ്ങളായ അഡ്വ. എബി തോമസ്, ബിനോയി വർക്കി, ഉഷാ മോഹൻ, ജെസി കാവുങ്കൽ , ആലീസ് വർഗ്ഗീസ്, ഡിറ്റാജ് ജോസഫ് , റിൻ്റാമോൾ, ഡോളി സുനിൽ സെൽവരാജ്, സ്നേഹ രവി, ജി.ഇ. ഒ. ബിജു എബ്രഹാം എച്ച് സി ജോഷി ജോസഫ്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.