വജ്ര ജൂബിലി ഫെലോഷിപ്പ് ലഹരി വിരുദ്ധ ക്യാമ്പയിൻ; പുരസ്കാര സമർപ്പണവും സമ്മാനദാനവും നവംബർ 22 ന്
കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുരസ്കാര സമർപ്പണവും സമ്മാനദാനവും നവംബർ 22 വെള്ളിയാഴ്ച രാവിലെ 11 ന് കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച മികച്ച സ്കൂളുകളിൽ ഒന്നാം സ്ഥാനം ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി.മൂന്നാം സ്ഥാനം ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളും കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളും പങ്കിടും. ജില്ലാതല ക്വിസ് മത്സരത്തിൽ കട്ടപ്പന ഓക്സിലീയം ഹയർസെക്കൻഡറി സ്കൂളിലെ ദിയ സാലു ഒന്നാം സ്ഥാനവും നെടുംകണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ അതുൽ സാബു രണ്ടാം സ്ഥാനവും ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മാർട്ടിൻ തങ്കച്ചൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ അനിൽ ജോസിനാണ് മികച്ച കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരം. ചടങ്ങിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് അംഗവും സാഹിത്യകാരനുമായ ജിജി.കെ.ഫിലിപ്പ് മുഖ്യപ്രഭാഷണവും സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ.ജോസ് മാത്യു പറപ്പള്ളിൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
ഹയർ സെക്കൻഡറി വിഭാഗം ജില്ലാകോ-ഓർഡിനേറ്റർ ജോസഫ് മാത്യു ലോഗോ പ്രകാശനം നിർവഹിക്കും. സാംസ്കാരിക വകുപ്പ് ജില്ലാ കോ-ഓഡിനേറ്റർ എസ്.സൂര്യലാൽ,യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോമോൻ പൊടിപാറ, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.സി മാണി,പി.ടി.എ പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, കട്ടപ്പന ഡെവലപ്മെൻ്റ് ഫോറം പ്രസിഡൻ്റ് ജെയ്ബി ജോസഫ് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് ജില്ലാ കോ-ഓർഡിനേറ്റർ എസ്.സൂര്യലാൽ, ഫെല്ലോഷിപ്പ് ആർട്ടിസ്റ്റ് കലാമണ്ഡലം ഹരിത, ടീം ലീഡേഴ്സായ രാജേഷ് ലാൽ, അതുല്യ പുഷ്പരാജ് എന്നിവർ പങ്കെടുത്തു.