വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്
വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. അരണക്കൽ എവിടി എസ്റ്റേറ്റ് മാട്ടുപ്പെട്ടി ഡിവിഷനിൽ താമസിക്കുന്ന ശിലമ്പരശി(53) ക്കാണ് പരിക്ക്. തിങ്കളാഴ്‌ച രാവിലെ തോട്ടത്തിൽ ജോലിക്കിടെ പാഞ്ഞെത്തിയ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. മറ്റ് തൊഴിലാളികൾ ചേർന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. വാരിയെല്ലിന് പൊട്ടലുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



